ബന്തിയോട് പച്ചമ്പളയില്‍ അഭ്യാസ പ്രകടനത്തിനിടയില്‍ പുത്തന്‍ താര്‍ ജീപ്പ് കത്തി നശിച്ചു

0
46

ബന്തിയോട്: അഭ്യാസ പ്രകടനത്തിനിടയില്‍ രജിസ്‌ട്രേഷന്‍ പോലുമാകാത്ത പുത്തന്‍ താര്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള, പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് കത്തിനശിച്ച വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍. ഏതാനും യുവാക്കളാണ് താര്‍ ജീപ്പുമായി പച്ചമ്പളയിലെ ഗ്രൗണ്ടിലെത്തിയത്. വാഹനം ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിക്കൊണ്ടിരിക്കെ പെട്ടെന്നു തീപിടിക്കുകയായിരുന്നു. തീ ആളിപടരാന്‍ തുടങ്ങിയതോടെ വാഹനം നിര്‍ത്തി അകത്തുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here