തിരുവനന്തപുരം(www.mediavisionnews.in): ബന്ധുനിയമനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മറച്ചുവച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ്. രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഫയലുകള്‍ മറ്റുവകുപ്പുകളിലാണെന്ന മറുപടിയാണ് ലഭിച്ചത്.
ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചെന്ന ആരോപണത്തില്‍ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രഖ്യാപനം. എന്നാല്‍ രേഖകള്‍ നല്‍കാന്‍ മന്ത്രിയുടെ ഓഫിസ് തയാറല്ലെന്ന് വിവാരാവകാശ അപേക്ഷയ്ക്കുള്ള മറുപടി വ്യക്തമാക്കുന്നു. രേഖകള്‍ മന്ത്രിയുടെ ഓഫിസിലില്ലെന്നും, കുറച്ചുഫയലുകള്‍ ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷന്‍ ഓഫിസിലാണെന്നും മറ്റുള്ളവ പൊതുഭരണവകുപ്പിനു കീഴിലാണെന്നുമാണ് നവംബര്‍ പതിനഞ്ചിന് നല്‍കിയ മറുപടി. രേഖകള്‍ മന്ത്രിയുടെ ഓഫിസില്‍ തന്നെയുണ്ടായിരുന്നുവെന്ന് അതേദിവസത്തെ ഫയല്‍ ട്രാക്കിങ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തെറ്റായ വിവരം നല്‍കിയതും ദുരുദ്ദേശപരമായി രേഖകള്‍ മറച്ചുവച്ചതും ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മിഷന് പരാതി നല്‍കാനാണ് വിവരാവകാശപ്രവര്‍ത്തകരുടെ നീക്കം.