‘മതേതരത്വം ഭരണഘടയുടെ അടിസ്ഥാന ഘടനയുടെ ഭാഗം, ഭേദഗതി ചെയ്യാനാകില്ല’; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ

0
67

ന്യൂഡൽഹി : 1991-ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്നാണ് ലീഗിന്റെ ആവശ്യം.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യസഭാ അംഗവും, അഭിഭാഷകനുമായ ഹാരിസ് ബീരാനാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here