മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 48.75 ലക്ഷം രൂപയുടെ സ്വര്‍ണവും ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്ന 1.41 ലക്ഷം രൂപയുടെ ലിക്വിഡ് നിക്കോട്ടിനുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ മംഗളൂരു കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു ഇവര്‍. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടന്ന പതിവ് പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 625 ഗ്രാം 24 കാരറ്റ് സ്വര്‍ണം മുട്ടയുടെ ആകൃതിയിലുള്ള കവറില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഇതിന് പുറമെ ഇവരില്‍ നിന്ന് 1.41 ലക്ഷം രൂപയുടെ 147 റീഫില്‍ ലിക്വിഡ് നിക്കോട്ടിനും കസ്റ്റംസ് പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണ്.
Home Latest news 48.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍