ദില്ലി(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
In response to the concerns raised by NRI community, the Government of India has decided to defer mandatory pre-registration for Non-ECR passport holders with employment visa of UAE and other affected countries. @navdeepsuri @HelplinePBSK @cgidubai pic.twitter.com/hCcaWwRhkH
— India in UAE (@IndembAbuDhabi) November 28, 2018
ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തൊനേഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ രജിസ്ട്രേഷന്‍ ആവശ്യമാണെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.
പുതിയതായി തൊഴിൽ വിസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതേസമയം സന്ദർശക, ബിസിനസ്, തീർഥാടക വിസകളിൽ പോകുന്നവരും, ഫാമിലി വിസയിൽ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവരും രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ല എന്നായിരുന്നു നിബന്ധന.
യാത്രയ്ക്ക് 21 ദിവസം മുമ്പ് മുതൽ തലേന്നു വരെ രജിസ്റ്റർ ചെയ്യാമെന്നും പാസ്പോർട്ട് ഉടമ തന്നെയാണ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതെന്നും ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചേ രജിസ്‌ട്രേഷൻ സാധ്യമാകൂവെന്നും നിബന്ധനകളില്‍ ഉണ്ടായിരുന്നു.
വിദേശ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. തൊഴിൽ വിസയിൽ വിദേശ രാജ്യങ്ങളിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിശദവിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്നും പറഞ്ഞിരുന്നു.