കേരളത്തിന് വീണ്ടും ഷോക്ക്. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മുതല്‍ ആണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം ഫിക്‌സഡ് ചാര്‍ജ്ജും കൂട്ടിയിട്ടുണ്ട്. അതേസമയം വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ ഇടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.