എഴുന്നേറ്റുനിന്നേ, ഇനി കയ്യടിക്കാം, കണ്ണ് നിറഞ്ഞു മനസും; വെള്ളത്തില്‍ പൂച്ചക്കു‍ഞ്ഞുങ്ങൾ, രക്ഷകനായി കുട്ടി

0
64

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് അസ്വസ്ഥാജനകമായ വീഡിയോകളും ചിത്രങ്ങളും കാണാറുണ്ട്. നമ്മുടെ ഒരു ദിവസത്തെ സന്തോഷത്തെ തന്നെ കൊന്നുകളയാൻ കെല്പുള്ളതരം വീഡിയോകൾ. എന്നാൽ, നേരെ തിരിച്ചും സംഭവിക്കാറുണ്ട് നമ്മിൽ സന്തോഷം നിറക്കുന്നതരം വീഡിയോകളാണവ.

ലോകത്തിന്റെ ക്രൂരത നാൾക്കുനാൾ വർധിച്ചു വരികയാണോ എന്ന് നമുക്ക് തോന്നും. സഹജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മൾ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനായി മാറുന്നത് എന്ന് പറയാറുണ്ട്. എന്നാൽ, അവയോടും കൊടുംക്രൂരത കാണിക്കുന്ന ആളുകളുണ്ട്. എന്നാൽ, ഈ കുഞ്ഞിന്റെ മനസെങ്കിലും വേണം ഓരോ മനുഷ്യനുമെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുമ്പോൾ നമുക്ക് തോന്നും.

മലേഷ്യയിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ കുട്ടിയുടെ നന്മ നിറഞ്ഞ മനസാണ് ഈ വീഡിയോ കാണിച്ചു തരുന്നത്. വീഡിയോയിൽ കാണുന്നത് ഒരു ചെറിയ കുട്ടി വെള്ളപ്പൊക്കത്തിൽ പെട്ടുകിടക്കുന്ന മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ചിട്ടു വരുന്നതാണ്. അവന്റെ മുട്ടൊപ്പമോ അതിന് മുകളിലോ വെള്ളം കയറിയിട്ടുണ്ട്. അതിലൂടെ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെയും കൈകളിലേന്തി ആയാസപ്പെട്ട് അവൻ നടന്നു വരുന്നത് വീഡിയോയിൽ കാണാം.

വെള്ളമില്ലാത്ത സ്ഥലത്ത് ഒരു സത്രീയും വേറെ കുട്ടികളും ഉണ്ട്. അവിടെയെത്തിയ ശേഷം കുട്ടി പൂച്ചക്കുഞ്ഞുങ്ങളെ നിലത്തേക്കിറക്കി വിടുകയാണ്. അവ അവിടെ നിന്നും ആശ്വാസത്തോടെ നീങ്ങുന്നത് കാണാം. മറ്റ് കുട്ടികളും കൗതുകത്തോടെ ഈ രം​ഗം വീക്ഷിക്കുകയും അവയ്ക്ക് പിന്നാലെ പോവുകയും ചെയ്യുന്നുണ്ട്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് മനോഹരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ, ‘ഈ ലോകത്ത് നിന്നും നന്മ നശിച്ചു പോയിട്ടില്ല’ എന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ‘അവൻ കുട്ടിയായിരിക്കാം, പക്ഷേ അവന് ഒരു വലിയ ഹൃദയമുണ്ട്’ എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here