നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

0
107

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത ശിവണ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here