പിഴത്തുക വിഴുങ്ങി ഇ-ചെലാന്‍ സൈറ്റ്, പരാതി നല്‍കാന്‍ സംവിധാനമില്ല; ഗതാഗതനിയമലംഘനത്തിന് പണമടച്ചവര്‍ ആശങ്കയില്‍

0
83

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് ‘ഇ-ചെലാന്‍’ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കുറവുവന്നെങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും അടയ്ക്കണമെന്ന സന്ദേശമാണ് തെളിയുന്നത്. പൂര്‍ത്തിയാകാത്ത പണമിടപാട് പരിശോധിക്കാനുള്ള വെബ്‌സൈറ്റിലെ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. പരാതിപ്പെടാന്‍ മറ്റുവഴികളൊന്നും അതില്‍ ഇല്ല.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘ഇ-ചെലാന്‍’ സൈറ്റിലാണ് പോലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ ചുമത്തുന്ന കേസുകള്‍ക്ക് പിഴ അടയ്‌ക്കേണ്ടത്. രണ്ടാഴ്ചയായി അപേക്ഷകരെ വലച്ച ‘വാഹന്‍’ സോഫ്റ്റ്‌വേര്‍ തകരാറിനൊപ്പം ഇ-ചെലാനും പണിമുടക്കിയിരുന്നു. ഇതിനുശേഷം പ്രവര്‍ത്തനക്ഷമമായപ്പോഴാണ് പണമിടപാടില്‍ കുഴപ്പമുണ്ടായത്.

വാഹനവില്‍പ്പന, ഫിറ്റ്‌നസ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവയ്ക്ക് പിഴക്കുടിശ്ശിക തീര്‍ക്കേണ്ടതുണ്ട്. അങ്ങനെ പിഴയൊടുക്കിയവരാണ് കഴിഞ്ഞദിവസം കുഴങ്ങിയത്. പിന്നീട് ഇവര്‍ ആര്‍.ടി. ഓഫീസ്, പോലീസ് മൊബൈല്‍ പട്രോള്‍ വാഹനങ്ങളിലെ ഇ-പോസ് മെഷീന്‍മുഖേന വീണ്ടും പിഴ അടയ്‌ക്കേണ്ടിവന്നു. തകരാര്‍ പരിഹരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചക്കിലം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here