ഇന്ന് മുതൽ ഇന്ത്യയിൽ അടിമുടി മാറ്റം; നിർദേശങ്ങൾ അറിഞ്ഞിരുന്നോളൂ, ഇല്ലെങ്കിൽ ‘പണി പാളും’

0
100

ഇന്ത്യയിൽ ഇന്ന് മുതൽ ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ പുതിയ നിയന്ത്രണങ്ങൾ വരും. വ്യാജ ഒടിപികൾ തടയുന്നതിനുള്ള പരിഷ്കാരങ്ങൾ, മാലിദ്വീപ് ടൂറിസം നിയമങ്ങളിലെ മാറ്റങ്ങൾ, ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് മാനദണ്ഡങ്ങളുടെ അപ്ഡേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് മാറ്റങ്ങൾ. ഉപഭോക്താക്കളുടെ സുരക്ഷ വർ‌ധിപ്പിക്കാനും അതോടൊപ്പം ഉപയോക്തൃ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവരാൻ പദ്ധതിയിടുന്നത്.

ട്രായിയുടെ പുതിയ നിയന്ത്രണം: ആളുകളുടെ സ്വകാര്യത ലംഘിച്ച് തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയാന്‍ ഒടിപി മാനദണ്ഡങ്ങളില്‍ മാറ്റം കൊണ്ടുവരുന്നുണ്ട്. തട്ടിപ്പുകാരുടെ ഫോണുകളിലേക്കുള്ള ആക്സസ് തടയുന്നതിനും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്ന OTP-കൾ തടയാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികളോട് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കണ്ടെത്താനുള്ള അനുമതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശം പാലിക്കാനുള്ള സമയപരിധി 2024 നവംബർ 30 ആണ്. പ്രാരംഭ സമയപരിധി ഒക്ടോബർ 31 ആയിരുന്നുവെങ്കിലും സർവീസ് ഓപ്പറേറ്റർമാരുടെ ആവശ്യത്തെത്തുടർന്ന് ട്രായ് നവംബർ 30 വരെ നീട്ടുകയായിരുന്നു.

മാലിദ്വീപ് യാത്രക്കുള്ള ഫീസ് വർധിപ്പിക്കുന്നു: ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്. ഇനി മുതൽ മാലിദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന ഫീസ് വർധിപ്പിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് 30 ഡോളറിൽ നിന്ന് (2,532 രൂപ) 50 ഡോളറായും (4,220 രൂപ) ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 120 ഡോളറായും (10,129 രൂപ) വർധിക്കും.

ഗ്യാസ് സിലിണ്ടർ വില: എല്ലാ മാസവും ഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മാസവും 1-ാം തീയതി എൽപിജി സിലിണ്ടറുകളുടെ വില എണ്ണ വിപണന കമ്പനികൾ (OMCs) പരിഷ്കരിക്കുന്നതാണ് ഇതിന് കാരണം. ഒക്ടോബറിൽ ഗ്യാസ് കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 48 രൂപ വർധിപ്പിച്ചപ്പോൾ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ക്രെഡിറ്റ് കാർഡ് മാറ്റങ്ങൾ: ഡിസംബർ 1 മുതൽ ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കുമായി റഡീം ചെയ്യാവുന്ന റിവാർഡ് പോയിൻ്റുകളുടെ എണ്ണം യെസ് ബാങ്ക് നിയന്ത്രിക്കും. ക്രെഡിറ്റ് കാർഡിൻ്റെ ഉപയോക്താക്കൾക്കായി ലോഞ്ച് ആക്‌സസ് നിയമങ്ങളും എച്ച്‌ഡിഎഫ്‌സി ബാങ്ക് മാറ്റുന്നുണ്ട്. ലോഞ്ച് ആക്സ്സ് ലഭിക്കുന്നതിനായി ഡിസംബർ 1 മുതൽ ഉപയോക്താക്കൾ ഒരു ലക്ഷം രൂപ ചെലവഴിക്കണമെന്നാണ് പുതിയ നിയമങ്ങൾ ആവശ്യപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആക്‌സിസ് ബാങ്കും അതിൻ്റെ വിവിധ ഉപയോക്താക്കൾക്കുള്ള റിവാർഡ് പോയിൻ്റ് നിയമങ്ങളും ക്രെഡിറ്റ് കാർഡ് ഫീസും പരിഷ്‌കരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here