യുവജന യാത്രക്കിടെ പി.ജയരാജന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

0
264

കണ്ണൂര്‍(www.mediavisionnews.in): അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952 നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍ നേരുകയായിരുന്നു തങ്ങള്‍. യുവജന യാത്രയുടെ പ്രമേയം തന്നെ അക്രമ രഹിത കേരളത്തെ കെട്ടിപ്പടുക്കലാണ്. അത് കണ്ണൂരിന്റ മണ്ണില്‍ യാഥാര്‍ത്ഥ്യമായാല്‍ എല്ലാം ശരിയാകുമെന്നും അതിനായി ലീഗിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും തങ്ങള്‍. യുവജന യാത്രയുടെ നാലാം ദിനം തളിപറമ്പിലെ യാത്രാ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം ഉദ്യാവരത്ത് നിന്ന് ഉജ്വല തുടക്കം കുറിച്ച യുവജന യാത്ര കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, പിലാത്തറ, കോരമ്പീടിക എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് ചുടല കുപ്പം വഴി തളിപറമ്പ് ടൗണ്‍ സ്‌ക്വയര്‍ അത്യുജ്വല സമാപ്തി കുറിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും തടിച്ച് കൂടിയ പതിനായിരങ്ങള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം നീളമുള്ള ജാഥ കുപ്പം പുഴയും കടന്ന് തളിപറമ്പില്‍ എത്തിയപ്പോഴേക്കും മാനം മുട്ടിയ ആവേശ ലഹരിയില്‍ ഒരു നാടും നഗരവും അലിഞ്ഞു ചേര്‍ന്നിരുന്നു.

കണ്ണൂര്‍ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് രാവിലെ ധര്‍മ്മശാലയില്‍ നിന്നും ജാഥ പ്രയാണം തുടങ്ങും. തുടര്‍ന്ന് വളപട്ടണം വഴി കണ്ണൂര്‍ ടൗണില്‍ സമാപിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകളെ തുറന്നു കാട്ടിയുള്ള ഈ യാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

കണ്ണൂർ പഴയ കണ്ണൂരാണ് ….

ആരെയും അതിശയിപ്പിക്കുന്ന ജനപ്രവാഹം …കണ്ണൂർ തളിപ്പറമ്പിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ തടിച്ചുകൂടിയ ദൃശ്യങ്ങൾ …#Highlights#Myl_YuvajanaYathra

Posted by MYL Yuvajana Yathra യൂത്ത് ലീഗ് യുവജന യാത്ര ഒഫിഷ്യൽ on Tuesday, November 27, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here