കണ്ണൂര്‍ വിമാനത്താവള വാര്‍ഷികം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

0
8

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പതുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.

കണ്ണൂരില്‍നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈത്ത്, റാസല്‍ഖൈമ, മസ്‌കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഇളവ്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്കും മറ്റു രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘കണ്ണൂര്‍’ എന്ന പ്രമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താം.

വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ-കായിക മത്സരങ്ങളും നടക്കുന്നുണ്ട്. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്.

‘പോയിന്റ് ഓഫ്‌ േകാള്‍’ പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ്‌ േകാള്‍’ പദവി നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. മെട്രോയിതര നഗരങ്ങളില്‍നിന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ നേരിട്ട് കൂടുതലായി വിദേശത്തേക്ക് പറത്തുന്നതിനെയാണിപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിനാല്‍ കണ്ണൂരിന് പദവി നല്‍കാനാവില്ലെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍ പി. സന്തോഷ് കുമാര്‍ എം.പി.യെ രേഖാമൂലം അറിയിച്ചു. വിദേശ വിമാനക്കമ്പനികള്‍ക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതാണ് പോയിന്റ് ഓഫ്‌ േകാള്‍ പദവി.

LEAVE A REPLY

Please enter your comment!
Please enter your name here