അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹിന്ദുസേന; ദർഗാ കമ്മിറ്റിക്ക് നോട്ടീസയച്ച് ജില്ലാ കോടതി

0
13

ന്യൂഡൽഹി: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചു.

ദർഗയിൽ എഎസ്‌ഐ സർവേ നടത്തണമെന്നാണ് പ്രധാന ആവശ്യം. ആരാധനക്ക് അനുമതി നൽകണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കാൻ ഒരു പുസ്തകവും കോടതിയിൽ സമർപ്പിച്ചു. ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്.

ദർഗ ക്ഷേത്രമാണെന്ന അവകാശവാദവുമായി നേരത്തെയും വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ദർഗയുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാറാണ പ്രതാപ് സേന മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here