കാസര്‍കോട്: മുസ്ലീം ലീഗിന്റെ സജീവപ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം മുന്‍ ഓഫീസ് സെക്രട്ടറിയുമായിരുന്ന മൊഗ്രാല്‍ ഗവ.വി.എച്ച്.എസ്.എസിന് സമീപത്തെ ടിഎം ഹംസ(62) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. മുപ്പത് വർഷത്തോളം മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മംഗല്പാടി പഞ്ചായത്തില്‍ പൊതു സേവനം ചെയ്തു വരികയായിരുന്നു. പരേതരായ ടി മമ്മുഞ്ഞി മാസ്റ്ററുടെയും ആസ്യമ്മയുടെയും മകനാണ്. സുഹ്റയാണ് ഭാര്യ. ശിഹാബ്, ഷാനിഫ്, ഷാബീക്ക, ഷംനാസ്, ഷഹമ, ഷഹബാസ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍, ഫസീലത്ത് ബീവി, പരേതരായ അബ്ദുല്ല, ഫക്രുദ്ദീന്‍, അബ്ദുല്‍ റഹ്മാന്.