‘അർജൻ്റീന ടീം വരുമെന്നാണല്ലോ പറയുന്നത്, റോഡുകളുടെ അവസ്ഥ ഇങ്ങനെയെങ്കിൽ ഇതൊക്കെ എങ്ങനെ നടക്കും?’; രൂക്ഷവിമർശനവുമായി ​ഹൈക്കോടതി

0
44

എറണാകുളം: കൊച്ചിയിൽ വിദേശ സഞ്ചാരി ഓടയിൽ വീണ് പരിക്കേറ്റ സംഭവത്തിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോഴും കോടതി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തെപ്പറ്റി വിദേശ സഞ്ചാരികൾ എന്തു ചിന്തിക്കും എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലം എന്നല്ലേ ആളുകൾ ഈ നാടിനെ കുറിച്ച് വിചാരിക്കുക എന്ന പരാമർശവും കോടതി നടത്തി.

‘കൊച്ചിയിൽ ഒരു റോഡിലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഫുട്പാത്തുകൾ ഒന്നുമില്ല. ആളുകൾക്ക് മര്യാദയ്ക്ക് നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ കച്ചവടങ്ങളെ പോലും ബാധിച്ചു തുടങ്ങി. കൊച്ചിയിൽ അർജൻ്റീന ടീം വരുമെന്ന് ആണല്ലോ പറയുന്നത്. റോഡുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഇതൊക്കെ എങ്ങനെ നടക്കും?’- കോടതി ചോ​ദിച്ചു.

‘എംജി റോഡ് പോലെ സുന്ദരമായ ഒരു റോഡ് നമുക്കുണ്ട്. പക്ഷേ അവിടെയും ഫുട്പാത്തുകളുടെ അവസ്ഥ ദയനീയമാണ്. മറ്റു രാജ്യങ്ങളിലൊക്കെ ആളുകൾക്ക് റോഡുകളിലൂടെ താഴേക്ക് നോക്കാതെ നടക്കാം. അവർക്ക് കാഴ്ചകൾ കാണാം. എന്നാൽ കൊച്ചി നഗരത്തിലെ റോഡിൽ അങ്ങനെ കഴിയില്ല. എല്ലായിടത്തും കുഴിയാണ്. ഫുട്പാത്തുകൾക്കിടയിലും അപകടമുണ്ട്. ആലപ്പുഴയിൽ ഭാഗ്യം കൊണ്ടാണ് ഫുട്പാത്തിനിടയിൽ വീണ ഗർഭിണി കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.’- കോടതി പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here