മംഗളൂരിൽ കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ മാനഭംഗപ്പെടുത്തി; ആറംഗസംഘം അറസ്റ്റില്‍

0
199

മംഗളൂരു (www.mediavisionnews.in): കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ ആറംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വെച്ചായിരുന്നു സംഭവം. ബണ്ട്വാള്‍ സ്വദേശിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. ബീച്ചിലെത്തിയ കമിതാക്കളെ ആറംഗ സംഘം വളയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ സംഘം സമീപത്തെ തൂണില്‍ കെട്ടിയിടുകയും യുവതിയെ അക്രമത്തിന് ഇരയാക്കുകയുമായിരുന്നു. എന്നാല്‍ സംഭവ ശേഷം യുവതി ഭയം കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബീച്ചില്‍ കൂട്ടമാനഭംഗം നടന്നതായി നാട്ടുകാരുടെ ഇടയില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയുമായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ടി ആര്‍ സുരേഷ് പറഞ്ഞു.

പൊലീസ് അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് അക്രമിക്കപ്പെട്ട യുവതിയും യുവാവും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here