വർഗീയ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

0
100

കോഴിക്കോട്: വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ അനൂപ് ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി.

വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതം ഒതുക്കിയിരിക്കും. അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും ഇതേവേദിയിൽ വഖഫ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയിരുന്നു. പതിനെട്ടാംപടിക്ക് താഴെയിരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്റെതാകുമെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. അയ്യപ്പൻ ശബരിമലയിൽനിന്ന് ഇറങ്ങിപ്പോവേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടുപോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here