Tuesday, November 26, 2024
Home Gulf പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

0
80

ദുബൈ: പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്. യുഎഇ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നവംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാര്‍ക്ക് രാജ്യം വിടാന്‍ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് സെപ്റ്റംബര്‍ ഒന്നിനാണ് നിലവില്‍ വന്നത്. പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും മടങ്ങാനുമെല്ലാം ഇക്കാലയളവില്‍ അവസരം ഉണ്ടായിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവര്‍ക്ക് തിരിച്ചു വരുന്നതിനും വിലക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

രണ്ട് മാസത്തെ പൊതുമാപ്പ് ഒക്ടോബര്‍ 31-ന് അവസാനിക്കാനിരിക്കെയാണ് യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി കൃത്യമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ദുബായ് ജിഡിആര്‍എഫ്എയുമായി ചേര്‍ന്നാണ് പുതിയ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here