ദുബായ് (www.mediavisionnews.in): പുതിയ രീതിയിലൂടെ വാട്‌സാപ്പ് അക്കൗണ്ട് ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ (ട്രാ) മുന്നറിയിപ്പ്. ഒരു കോഡ് വെരിഫിക്കേഷന്‍ നമ്പര്‍ അയച്ചു നല്‍കിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയെന്ന് ട്രാ മുന്നറിയിപ്പ് നല്‍കുന്നു.
വാട്‌സാപ്പില്‍ പുതിയതായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നതു പോലെയുള്ള ടെക്സ്റ്റ് മെസേജ് ആണ് സംഘം ഹൈജാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ മെസേജില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പരും ആറക്കമുള്ള വാട്‌സാപ്പ് കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്.
ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇതിലൂടെ അക്കൗണ്ട് ഹാക്കിങ് ആണ് നടക്കുന്നത്. ഈ തട്ടിപ്പില്‍ വീഴരുതെന്നും നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പില്‍ ആവര്‍ത്തിക്കുന്നു.
انتبه من هذه الرسالة، فقد تؤدي إلى اختراق حسابك في تطبيق الواتساب!#هيئة_تنظيم_الاتصالات #نصيحة #aeCERT pic.twitter.com/yfW7bcL4bR
— هيئة تنظيم الاتصالات (@TheUAETRA) November 24, 2018