കാസര്‍കോട്: സംസ്ഥാനത്തെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണശാല മഞ്ചേശ്വരത്തു സ്ഥാപിക്കുമെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു കാസര്‍കോട് വികസന പാക്കേജ് 1.40 ലക്ഷം രൂപ അംഗീകരിച്ചു. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണ പദ്ധതിയായിരിക്കുമിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം താലൂക്കിലെ തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഓരോ വര്‍ഷം രൂക്ഷമാവുകയാണ്. ഈ ഭാഗങ്ങളില്‍ ശുദ്ധജല സ്രോതസ്സ് ഇല്ലാത്തത്തിനാലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന പാക്കേജ് യോഗം ഇതിനു അംഗീകാരം നല്‍കിയത്. പദ്ധതിക്കു ജില്ലാ കളക്ടര്‍ പ്രകടിപ്പിച്ച പ്രത്യേക താല്പര്യത്തെ എംഎല്‍എ അഭിനന്ദിച്ചു. പദ്ധതി പൂര്‍ണ്ണമായും സോളാര്‍ വൈദ്യുതി ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവിനാ മോന്റാരോ, ജില്ലാ കളക്ടര്‍ ഇമ്പശേഖരന്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ചന്ദ്രന്‍ വി പ്രസംഗിച്ചു.