ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാല്‍ പോക്‌സോ പ്രകാരം കുറ്റമെന്ന് ഹൈക്കോടതി

0
6

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി.

മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി.

തിരുവനന്തപുരം പോര്‍ട്ട് പൊലീസ് എടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ എത്തിയത്

ലോഡ്ജില്‍ ഹർജിക്കാരനായ യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ 16 വയസുകാരനായ മകന്‍ കണ്ടിരുന്നു. മകനെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ വാതില്‍ അടച്ചിരുന്നില്ല.

മകന്‍ മടങ്ങിവന്നതോടെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്യുകയും വലിയ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. തുടർന്ന് യുവാവ് കുട്ടിയെ ആക്രമിക്കുകയും സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

കേസിൽ കുട്ടിയുടെ അമ്മയാണ് ഒന്നാം പ്രതി. പോക്‌സോ ആക്ടിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here