പേപ്പർ ഇടപാടുകൾ കുറയ്ക്കും; കു​വൈ​ത്തിൽ ഇനി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം

0
70

കു​വൈ​ത്ത്: പേ​പ്പ​ര്‍ ഇ​ട​പാ​ടു​ക​ള്‍ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ പ​ദ്ധ​തി. 20 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ ബ​ന്ധി​പ്പി​ച്ച് പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന് രൂ​പം ന​ൽ​കി. ഇ​തു​വ​ഴി സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളെ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ബ​ന്ധി​പ്പി​ക്കും. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളി​ലെ പേപ്പർ ഇടപാടുകൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഉ​ൽ​പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഡേറ്റ വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പു​തി​യ പ്ലാ​റ്റ്‌​ഫോം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

പേ​പ്പ​ര്‍ ഉ​പ​യോ​ഗ​വും അ​റ്റാ​ച്ച്‌​മെ​ന്റു​ക​ളും കു​റ​ക്കു​ക വ​ഴി ഇ​ട​പാ​ടു​ക​ളി​ലെ പി​ഴ​വു​ക​ൾ കു​റ​യു​ക​യും സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും വ​ർ​ധി​ക്കു​ക​യും ചെ​യ്യും. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭൂ​രി​ഭാ​ഗം സേ​വ​ന​ങ്ങ​ളും എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് സർക്കാറിന്റെ പ്ര​തീ​ക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here