ജോലി വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ. നേതാവ് കോടികൾ തട്ടിയ സംഭവം; ഉന്നതതല അന്വേഷണം വേണം – യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
56

കുമ്പള: സി.പി.സി.ആർ.ഐയിൽ ജോലിവാഗ്ദാനം ചെയ്ത് പതിനാറോളം ആളുകളിൽ നിന്നായി ഡി.വൈ.എഫ്.ഐ. നേതാവ് കോടികൾ തട്ടിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ബി.എം മുസ്തഫ ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി എന്നിവർ ആവശ്യപ്പെട്ടു.

അധ്യാപികയും കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ നേതാവായ സച്ചിതാ റൈയുടെ തട്ടിപ്പ് പാർട്ടി അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം കേരളത്തിൽ മുഴുവനും കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയകളുയും കൂടാരമായി മാറിയെന്നും പാർട്ടിയിൽ ഒരു അധ്യാപികയുടെ പ്രവർത്തി ഇങ്ങനെയെങ്കിൽ മറ്റു നേതാക്കളുടെ സ്ഥിതി എന്താകുമെന്നത് ഊഹിക്കാവുന്നതേയുള്ളുവെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡണ്ട് ബി എം മുസ്തഫയും ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിയും പരിഹസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here