ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്

0
99

പാരീസ്: യുദ്ധ നിയമങ്ങളൊക്കെ ലംഘിച്ച് അക്രമണം ശക്തമാക്കാനൊരുങ്ങുന്ന ഇസ്രയേലിനെ ലോകരാജ്യങ്ങളെല്ലാം കൈവിടുകയാണ്. ഇപ്പോഴിതാ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചിരിക്കുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്.

ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെ മാക്രോൺ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഗാസയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇറാന്റെ പ്രാകൃത സൈന്യത്തോടാണ് ഇസ്രായേലിന്റെ പോരാട്ടം. ഇപ്പോൾ മാക്രോണും ചില പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തിയിരിക്കുകയാണ്. അവരെയോർത്ത് നാണക്കേടാണ് തോന്നുന്നതെന്നും നെതന്യാഹു പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here