നിയമം മാറുന്നു; ഇനി ഏത് ഓഫീസിലും വാഹന രജിസ്ട്രേഷൻ ചെയ്യാം, ഇഷ്ടമുള്ള സീരീസ് തിരഞ്ഞെടുക്കാം

0
94

തിരുവനന്തപുരം: വാഹന ഉടമയുടെ സൗകര്യാർഥം സംസ്ഥാനത്തെ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയുംവിധം കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റംവരുത്തുന്നു. ഉടമയുടെ മേൽവിലാസപരിധിയിലെ ഓഫീസിൽ മാത്രമാണ് ഇപ്പോൾ രജിസ്‌ട്രേഷൻ അനുവദിച്ചിട്ടുള്ളത്.

ഭേദഗതിവന്നാൽ ഇഷ്ടമുള്ള രജിസ്ട്രേഷൻ സീരിസ് തിരഞ്ഞെടുക്കാനാകും. ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്കാരം.

എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ രജിസ്റ്റർചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തിൽ പ്രത്യേക രജിസ്‌ട്രേഷൻ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. പകരം ­ബി.എച്ച്. രജിസ്‌ട്രേഷൻ മാതൃകയിൽ സംസ്ഥാനത്തിന് ഒറ്റ രജിസ്‌ട്രേഷൻ സീരിസാണ് കേന്ദ്രം ശുപാർശ ചെയ്യുന്നത്. ഇതിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.

LEAVE A REPLY

Please enter your comment!
Please enter your name here