‘എന്ത് യാ..യാ? ഇത് കോഫി ഷോപ്പല്ല,കോടതിയാണ്; അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന

0
113

സുപ്രീം കോടതിയിൽ അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന. മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി അനൗപചാരിക ഭാഷ ഉപയോഗിച്ച അഭിഭാഷകനെ ശാസിച്ചത്. 2018ൽ ഫയൽ ചെയ്ത കേസിലെ വാദം കേട്ടുകൊണ്ടിരിക്കുമോഴാണ് അഭിഭാഷകന്റെ ‘യാ..യാ’ പ്രയോഗത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ക്ഷുഭിതനായത്.

‘ഇത് ആർട്ടിക്കിൾ 32 മായി ബന്ധപ്പെട്ട ഹർജിയാണോ? ജഡ്ജിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എങ്ങനെ നിങ്ങൾക്ക് ഒരു പൊതുതാത്പര്യ ഹർജി നൽകാനാകും?’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഇതിനുള്ള മറുപടിയായാണ് ‘യാ..യാ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എന്നോട് ഒരു ക്യുറേറ്റിവ് ഫയൽ ചെയ്യാനാവശ്യപ്പെട്ടു…’ എന്ന് അഭിഭാഷകൻ പറയാൻ തുടങ്ങിയത്.

തുടർന്ന് വാചകം പൂർത്തിയാക്കും മുൻപ് ഇടയിൽ കയറി അഭിഭാഷകനെ ശാസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ‘ഇത് കോഫി ഷോപ്പല്ല, കോടതിയാണെ’ന്ന മുന്നറിയിപ്പ് നൽകി. തനിക്ക് ഇത്തരം പ്രതികരണം കേൾക്കുന്നതേ അലർജിയാണെന്നും ഇതനുവദിക്കാനാവില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇതുകൂടാതെ രഞ്ജൻ ഗോഗോയ് സുപ്രിംകോടതി ജഡ്ജ് ആണെന്നും അദ്ദേഹത്തിനെതിരെ എങ്ങനെ ഇത്തരം ഒരു ഹർജി ഫയൽ ചെയ്യാനാകും എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം പരാതിയിൽ നിന്ന് രഞ്ജൻ ഗോഗോയിയുടെ പേര് നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here