വിനോദ സഞ്ചാരികള്‍ക്കെതിരെ ഒരൊറ്റ അക്രമവും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായി ജമ്മു കാശ്മീര്‍

0
226

ജമ്മു കാശ്മീര്‍ (www.mediavisionnews.in):വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി ജമ്മു കാശ്മീര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് ജമ്മു കാശ്മീര്‍ സുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്രികര്‍ക്ക് നേരെ നടന്ന അക്രമം വിനോദ സഞ്ചാര മേഖലയില്‍ വന്‍ ഇടിവ് സ്യഷ്ടിച്ചിരുന്നു. അത് പോലെയുള്ള അക്രമങ്ങള്‍ കൊണ്ട് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കാനാകില്ലയെന്ന് കാശ്മീര്‍ ടൂറിസം വിഭാഗം മേധാവി എം. എ ഷാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്രികര്‍ക്ക് നേരെയുള്ള അക്രമമൊഴിവാക്കിയാല്‍ വേറെ കാര്യമായ അക്രമങ്ങളൊന്നും സംസ്ഥാനത്തെ ടൂറിസം രംഗത്തുണ്ടായിട്ടില്ല. രാജ്യത്ത് വിനോദ സഞ്ചാരികള്‍ക്കെതിരെ ഒരൊറ്റ അക്രമവും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനമായി ജമ്മു കാശ്മീര്‍ മാറിയെന്നും ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘ഒരു ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് 2017ല്‍ മാത്രം സംസ്ഥാനത്ത് വന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രാദേശിക വിനോദ സഞ്ചാരികള്‍ ഒരു കോടി വരും. ഗുജറാത്തില്‍ നിന്നുള്ളവരാണ് പ്രാദേശിക വിനോദ സഞ്ചാരികളില്‍ കൂടുതലും, 30 ശതമാനത്തോളം വരും. പശ്ചിമ ബംഗാള്‍ രണ്ടാമതായി 25 ശതമാനത്തില്‍ വരും. കാശ്മീര്‍ സുരക്ഷിതമല്ലെങ്കില്‍ ഇത്രയധികം പ്രാദേശിക- വിദേശ വിനോദ സഞ്ചാരികള്‍ വരുമോ’; ഷാ പറഞ്ഞു.

‘വിനോദ സഞ്ചാരികള്‍ക്കായി മാത്രം പൊലീസ് സഹായം സംസ്ഥാനത്തുണ്ട്, പ്രത്യേകിച്ച് സോനാമാര്‍ഗ്, ഗുല്‍മര്‍ഗ് ഏരിയയില്‍’; ഷാ കൂട്ടി ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here