വാട്സ് ആപ്പ് ​ഗ്രൂപ്പുകളിൽ എസ്ബിഐ ബാങ്കിൻ്റെ പേരിൽ സന്ദേശം; നമ്പറുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പ്

0
58

കൊച്ചി: എസ്ബിഐ ബാങ്കിൻ്റെ പേരിൽ വാട്സ്ആപ്പിലൂടെ വ്യാപക തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് നമ്പറുകൾ ഹാക്ക് ചെയ്താണ് തട്ടിപ്പ്. ഒട്ടനവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബാങ്കിന്റെ പേരിൽ തെറ്റായ സന്ദേശം എത്തി. നിരവധി നമ്പറുകൾ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഐക്കൺ മാറ്റി എസ്ബിഐയുടെ ലോ​ഗോ പകരം വെച്ചു. രാവിലെ പത്തോടുകൂടിയാണ് സംഭവം. റിവാർഡ് തുക ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക എന്ന തരത്തിൽ ആപ്പിന്റെ ലിങ്കോടു കൂടിയാണ് സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്.

ഗ്രൂപ്പുകളുടെ അഡ്മിൻ പോലും അറിയാതെയാണ് ഇത്തരമൊരു സന്ദേശം ഗ്രൂപ്പിലെത്തിയത്. ഒരു നമ്പർ ഹാക്ക് ചെയ്ത് ആ നമ്പർ അഡ്മിനായി തുടരുന്ന അക്കൗണ്ടുകളിലേക്ക് അയക്കുന്നതരത്തിലാണ് തട്ടിപ്പ്. എന്നാൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇത്തരം സന്ദേ​ശങ്ങൾ അയച്ചിട്ടില്ലെന്നാണ് ബാങ്കിന്റെ ഭാ​ഗത്തു നിന്നുള്ള വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here