മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; കുമ്പള സ്വദേശിയായ ട്രാവൽ ഉടമക്കെതിരേ പരാതിയുമായി കർണാടക സ്വദേശികൾ

0
135

കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക ബി.സി റോഡ് സ്വദേശിയായ ജീവനക്കാരനും തങ്ങളെ വഞ്ചിച്ചു എന്ന് ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരാളിൽ നിന്നും 1,35,0000 രൂപയാണ് വിസക്കായി ട്രാവൽ ഏജൻസി ഉടമകൾ വാങ്ങിയത്. മൂന്ന് ഘഡുക്കളായായാണ് പണം നൽകിയതെന്നും ആദ്യ 55,000 രൂപ അഡ്വാൻസായി നൽകിയതായും യുവാക്കൾ പറഞ്ഞു.

ഓഗസ്റ്റ് 28ന് രാത്രി 12.30 നു തിരുവനന്തപുരത്ത് നിന്നുള്ള എയർ ഏഷ്യാ വിമാനത്തിലാണ് പന്ത്രണ്ട് പേർ യാത്ര തിരിച്ചത്. മലേഷ്യൻ ടൂറിസവുമായി ബന്ധപ്പെട്ട ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണ് പുറപ്പെട്ടത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് ടിഷ്യു കമ്പനിയുടെ വെയർ ഹൗസിയിലേക്കുള്ള വിസയായിയിരുന്നുവെന്ന കാര്യം മനസിലായത്. ടൂറിസ്റ്റ് വിസയായതിനാൽ തിരിച്ചു വരുന്ന ടിക്കറ്റില്ലാത്തതിനാൽ എയർപോർട്ടിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും മൂന്ന് ദിവസം ഭക്ഷണമില്ലാതെ അവിടെ കഴിഞ്ഞുവെന്നും അവസാനം എയർപോർട്ട് അധികൃതർ തിരിച്ചയക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.

മറ്റു പലരിൽ നിന്നായി ഒരു ലക്ഷവും അമ്പതിനായിരവും വിസയും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായും ഇവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൻ പ്രജ്വൽ,അശ്വത്ത്, രാകേഷ്, മനോജ്, ശ്രീനിവാസ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here