ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

0
212

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മംഗളൂരു മൂടുപേരാര്‍ കയറാനെ സ്വദേശി പരേതനായ ആനന്ദ പൂജാരിയുടെ മകന്‍ പ്രദീപ് പൂജാരി (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പ്രദീപിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബജ്പെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പടുപേരാര്‍ പഞ്ചായത്ത് ജീവനക്കാരനായിരുന്നു പ്രദീപ്. സംസ്ഥാന ഗ്രാമപഞ്ചായത്ത് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗളൂരു താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here