മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ ഉപ്പള സ്വദേശിയയായ യുവാവ് മരിച്ചു

0
182

കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടുക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ ഭാഗത്തേക്കു പോകുകയായിരുന്നു. കാറും ബസ്സും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മുബഷിറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി യോടെ മരിച്ചു. അബ്‌ദുൽ റഹ്‌മാന്റെയും സീനത്തിന്റെയും മകനാണ്

LEAVE A REPLY

Please enter your comment!
Please enter your name here