ഉപ്പള സോങ്കാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്

0
204

ഉപ്പള (www.mediavisionnews.in): ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സോങ്കാലിൽ വെച്ചാണ് അപകടം. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മറ്റു രണ്ടുപേരെ മറ്റു ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബായാർ സ്വദേശിയായ അസീം(20), സോങ്കാലിലെ അസീസ് (19) എന്നിവർക്കാണ് ഗുരുതര പരുക്ക്. പൂർണമായും തകർന്ന ബൈക്കുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബൈക്കുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here