വീട്ടിൽനിന്ന് കവർന്ന സാധനങ്ങൾ റോഡരികിൽ വിൽപ്പന; ഉപ്പളയിൽ യുവാവ് അറസ്റ്റിൽ

0
174

ഉപ്പള : വീട്ടിൽനിന്ന് കവർന്ന സാധനങ്ങൾ റോഡരികിൽ വിൽപ്പന നടത്തവെ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പെരിങ്കടിയിലെ ഇക്ബാലി(38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മംഗൽപ്പാടിയിലെ നിർമാണം നടക്കുന്ന വീടിന്റെ സ്വിച്ചുകളും ബൾബുകളും മറ്റു ഇലക്ട്രിക്കൽ സാധനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു.

50,000 രൂപ വിലവരുന്ന സാധനങ്ങളാണ് കവർന്നത്. ഇവ ഉപ്പള കൈക്കമ്പയ്ക്ക് സമീപം റോഡരികിൽ വിൽപ്പന നടത്തുകയായിരുന്നു. വിവരമറിഞ്ഞ് ഉടമ സ്ഥലത്തെത്തി പിടികൂടി. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here