ലേയ്സ് പാക്കറ്റില്‍ വായു മാത്രം; 10 രൂപയുടെ ലേയ്സ് പാക്കറ്റില്‍ കിട്ടിയത് വെറും 4 ചിപ്സെന്ന കുറിപ്പ് വൈറല്‍

0
108

ലേയ്സ് പാക്കറ്റുകളില്‍ വായുവാണ് കൂടുതലെന്നുള്ള പാരതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു മാറ്റവുമില്ലെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലേയ്സ് പാക്കറ്റുകള്‍ എപ്പോഴും വീർത്താണ് ഇരിക്കുക. പാക്കറ്റുകളുടെ വലുപ്പം അതിനുള്ളില്‍ ധാരാളം ചിപ്സ് ഉള്ളതായി തോന്നിക്കും. എന്നാല്‍ പലപ്പോഴും പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല്‍ ഒരു തവണ ഉള്ളം കൈയില്‍ കൊള്ളാവുന്നത്രയും ചിപ്സ് പോലും കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമാന അനുഭവം ചിത്രം സഹിതം പങ്കുവച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കാനെത്തി.

‘ഗോവയിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എനിക്ക് വലിയ വിശപ്പുണ്ടായിരുന്നു. ആദ്യത്തെ പാക്കറ്റ് തുറന്നപ്പോള്‍ ഈ സർപ്രൈസ് ലഭിച്ചു.’ എന്ന കുറിപ്പോടെ യുവാവ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ നാല് കഷ്ണം ലേയ്സിന്‍റെ ചിത്രം പങ്കുവച്ചു. ചിത്രവും കുറിപ്പും വളരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ലേയ്സിന് നേരെയുള്ള പരിഹാസ കുറിപ്പുകള്‍ കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞു. നിരവധി പേര്‍ ലേയ്സ് പാക്കറ്റുകളില്‍ വായുമാത്രമാണ് ഉണ്ടാവുകയെന്നും ഇത്തരം അനീതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണമെന്നും ഉപയോക്താവിനെ ഉപദേശിച്ചു. മറ്റ് ചിലര്‍ തമാശകള്‍ കൊണ്ട് പ്രശ്നം ലഘൂകരിക്കാന്‍ ശ്രമിച്ചു.

‘ഇത് ഉപഭോക്തൃ ഫോറത്തിൽ റിപ്പോർട്ട് ചെയ്യുന്നതിലൂടെ വലിയ തുക സമ്പാദിക്കാനുള്ള നിങ്ങളുടെ അവസരമാണിത്.’ എന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. ‘എനിക്ക് നിങ്ങളുടെ വേദന മനസിലാകുന്നു. ഇവിടെ ഇരുന്നു എനിക്ക് അത് അനുഭവപ്പെട്ടു. ചിരിക്കാൻ പോലും വയ്യ.” ഒരു കാഴ്ചക്കാരന്‍ എഴുതി. “നിങ്ങൾക്ക് ലെയ്സ് ചിപ്‌സ് പാക്കറ്റിൽ ചിപ്‌സ് ലഭിക്കുന്നുണ്ടോ? ഈയിടെയായി പ്ലാസ്റ്റിക് ബാഗുകളിൽ വിൽക്കുന്ന ‘ചിപ്സ് ഫ്ലേവർ എയർ’ മാത്രമാണ് അവർ നിർമ്മിക്കുന്നതെന്ന് ഞാൻ കരുതി,” മറ്റൊരാള്‍ പരിഹാസം ചൊരിഞ്ഞു. “ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് അമ്പത് പാക്കറ്റുകളില്‍ നിന്ന് 50 ചിപ്സുകള്‍ ലഭിച്ചു” മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. “എനിക്ക് 25 പാക്കറ്റില്‍ 30 എണ്ണം” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ഒരു പാക്കറ്റ് ലേയ്സില്‍ 30 ഗ്രാം ലേയ്സാണ് അംഗീകൃത തൂക്കം. എന്നാല്‍ പലപ്പോഴും 8 ഗ്രാം ലേയ്സ് മാത്രമാണ് പാക്കറ്റില്‍ ലഭിക്കുക. ഇത്തരമൊരു കേസ് നേരത്തെ കൺസ്യൂമർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയ്ക്ക് മുന്നിലെത്തിയപ്പോള്‍ പെപ്‌സികോ കമ്പനി ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് 50,000 രൂപ അടയ്ക്കണമെന്നും ഉപഭോക്താവിന് മൊത്തം 7,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Got 4 chips in ₹10 Lays packet
byu/Hot_Butterscotch4901 inindiasocial

LEAVE A REPLY

Please enter your comment!
Please enter your name here