എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

0
108

മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്.  എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി  സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.

എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“സൂക്ഷിക്കുക! എസ്ബിഐ റിവാർഡുകൾ റിഡീം ചെയ്യാൻ ഒരു  ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എസ്ബിഐ ഒരിക്കലും എസ്എംഎസ്/ വാട്സ്ആപ് വഴി ലിങ്കുകളോ ഫയലുകളോ അയയ്‌ക്കില്ല, അജ്ഞാത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്,” എന്ന് പിഐബി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ഇതാ;

* നിങ്ങൾക്ക് അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന  ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുയോ ചെയ്യരുത്.
* യഥാർത്ഥ യുആർഎൽ പരിശോധിക്കാൻ ക്ലിക്ക് ചെയ്യാതെ ലിങ്കുകൾക്ക് മുകളിൽ സ്ക്രോൾ ചെയ്യുക.
* പരിചിതമല്ലാത്തതോ അക്ഷരത്തെറ്റുള്ളതോ ആയ സന്ദേശങ്ങൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
* പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കുക
* രണ്ട് തവണയുള്ള വെരിഫിക്കേഷൻ എന്ന ഓപ്‌ഷൻ ഓൺ ചെയ്തിടുക,  ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.
* സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ ഇതുവഴി വിവരങ്ങൾ ചോർത്തുന്നത് ഹാക്കർമാർക്ക് എളുപ്പമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here