മുണ്ടക്കൈയിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ചെളിയിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി

0
88

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈയിൽ ചെളിയിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി. 50 ൽ അധികം രക്ഷാപ്രവർത്തകരാണ് ഈ ദൗത്യത്തിൽ പങ്ക് ചേർന്നത്. മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് കിടക്കുകയായിരുന്നു ഇയാൾ. ഏറെ നേരമായി രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചിരുന്നെകിലും പ്രതികൂല കാലാവസ്ഥയും മുണ്ടക്കൈ ഒറ്റപ്പെട്ട് പോയതും തടസ്സം സൃഷ്ടിക്കുകയായിരുന്നു.

ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞ് കിടക്കുന്ന നിലയിലാണ് ഇയാൾ കുടുങ്ങികിടന്നത്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിരുന്നില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്.

അതേസമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here