മഞ്ചേശ്വരം(www.mediavisionnews.in): രണ്ട് ദിവസം മുമ്പ് മിയാപദവിൽ കഞ്ചാവ് മാഫിയ സംഘം നടത്തിയ അക്രമങ്ങൾക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിനെതിരെ അക്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന നൗഫലിനെ ചിഗ്ർപദവിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം ബൈക്കിനെ പിന്നിൽ നിന്നും ഇടിച്ചിടുകയും താഴെ വീണ നൗഫലിനെ വാൾകൊണ്ടും ഇരുമ്പ് റാഡ് കൊണ്ടും മാരകമായി അക്രമിക്കുകയും ചെയ്തു. പരിക്കേറ്റ നൗഫലിപ്പോൾ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മിയാപദവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ റഹീം, അർഷാദ്, സാക്കിർ, ഹരികുട്ടൻ എന്നിവരും ചേർന്നാണ് വെള്ള ഹോണ്ട കാറിലെത്തി വധിക്കാൻ ശ്രമിച്ചതെന്നും, വണ്ടി ഉപേക്ഷിച്ച് ഓടിയത് കൊണ്ടാണ് ജീവൻ കിട്ടിയതെന്നും, ബൈക്കിനെ പൂർണമായി കേടുവരുത്തിയെന്നും പരിക്കുകളോടെ ആശുപത്രിയിലുള്ള നൗഫൽ പറഞ്ഞു.
കഞ്ചാവ് മാഫിയകൾക്കെതിരെ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസംഗതയാണ് വീണ്ടും അക്രമങ്ങൾ നടക്കാൻ കാരണമായതെന്ന് നാട്ടുക്കാർ പറയുന്നു. കഞ്ചാവ് മാഫിയകൾക്കെതിരെയും, മാഫിയകളെ സഹായിക്കുന്ന പോലീസിന്റെ നടപടിക്കൾക്കെതിരെയും സമരങ്ങൾക്കൊരുങ്ങുകയാണ് നാട്ടുക്കാരും എസ്.ഡി.പി.ഐയും.
മഞ്ചേശ്വരത്തിന്റെ പല ഭാഗത്തും കർണാകടയിലെ അതിർത്ഥി പ്രദേശങ്ങളിലും ഇത്തരം മാഫിയ സംഘങ്ങൾ സജീവമാണ്. ജില്ലാ ഭരണകൂടം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നാടിന്റെ സമാധാനം നഷ്ടപ്പെടാൻ ഇത് കാരണമാകും. വിദ്യാർത്ഥികളടക്കം നിരവധി കുട്ടികളാണ് ഇവരുടെ ഇടനിലക്കാരായി വലയിൽ പെട്ടിട്ടുള്ളത്.