ഗയാന: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം നടക്കുക. എന്നാല്‍ മത്സരത്തിന് മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗയാനയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Home Latest news റിസര്‍വ് ദിനമില്ല, ‘മഴമുനയിൽ’ ഇന്ത്യ-ഇംഗ്ലണ്ട് സെമി; മത്സരം മുടങ്ങിയാല്‍ ഫൈനൽ ബെർത്ത് ആർക്ക്?