ബെംഗളൂരു: കർണാടകത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനനികുതി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3.05 രൂപയും കൂടി. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി. വില വർധിപ്പിച്ചതിലൂടെ സാമ്പത്തിക വർഷം 2500 മുതൽ 2800 കോടി രൂപവരെ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സർക്കാർനടപടിക്കെതിരേ ബി.ജെ.പി. രംഗത്തെത്തി.