പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഷൂസിനുള്ളിലാക്കി കടത്തി; കാസര്‍കോട് സ്വദേശി പിടിയില്‍

0
186

കണ്ണൂര്‍: 60 ലക്ഷം രൂപ വില വരുന്ന 817 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്‍ സലീം എന്നയാളാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുമെത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here