ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റ് നേടാത്തതിനെ തുടർന്ന് ടി.വി കത്തിച്ച് സംഘപരിവാർ നേതാവ്. രാഷ്ട്രീയ ഹിന്ദു പരിഷത് നേതാവ് ഗോവിന്ദ് പരാഷറാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാകതിനെ തുടർന്ന് ടി.വി കത്തിച്ചത്. ഇതിന് മുമ്പും ഗോവിന്ദ് പരാഷർ മാധ്യമശ്രദ്ധക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പി നേതാക്കൾ പ്രവർത്തകർക്ക് അർഹിക്കുന്ന ബഹുമാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പരാഷർ ടി.വി തകർക്കുന്നതിന്റേയും പിന്നീട് അത് കത്തിക്കുന്നതിന്റേയും വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 350 സീറ്റ് നേടിയ എൻ.ഡി.എ സഖ്യം ഇക്കുറി 291 സീറ്റിലേക്ക് ഒതുങ്ങി. 400 സീറ്റ് നേടിയ അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടായി. ഒറ്റക്ക് കേവല ഭൂരിപക്ഷം കടക്കാൻ ഇക്കുറി ബി.ജെ.പിക്ക് സാധിച്ചില്ല. 233 സീറ്റുകൾ നേടിയ ഇൻഡ്യ സഖ്യം വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.
Govind Parashar, president of Rashtriya Hindu Parishad, expressed his resentment over the unfavourable results for the Bharatiya Janata Party (BJP) by breaking a television and then setting it on fire. pic.twitter.com/2u0RClnXks
— Rajeev Mullick 🇮🇳 (@rmulko) June 5, 2024