പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി

0
143

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി അടക്കേണ്ടി വരും.

ആദായ നികുതി നിയമം അനുസരിച്ച് നിശ്ചിത സമയത്തിനകം പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടിനിരക്കിലാകും ടിഡിഎസ് ഈടാക്കുക. ഉയര്‍ന്ന ഇടപാടുകളുടെ രേഖകള്‍ മെയ് 31നകം ഫയല്‍ ചെയ്യണമെന്ന് ബാങ്കുകള്‍ക്കും വിദേശ നാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഇത് നല്‍കിയില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത്

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടേ കാര്യങ്ങള്‍ ഇവയാണ്. www.incometax.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക. അതില്‍ ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കിയ ശേഷം ഇ പേ ടാക്‌സിലൂടെ പിഴയടക്കാനായി കണ്ടിന്യു എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഒടിപി ലഭിച്ച ശേഷം തുറന്നു വരുന്ന പേജിലെ പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അസ്സസ്മെന്റ് വര്‍ഷം 2024 -25 എന്നും പേമെന്റ് ടൈപ്പ് അദര്‍ റെസിപ്റ്റ്സ് എന്ന് തെരഞ്ഞെടുക്കുക. തുടര്‍ന്ന് കണ്ടിന്യു ചെയ്തതിന് ശേഷം ഒരു ചെല്ലാന്‍ ലഭിക്കും. പണമടച്ച ശേഷം ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടല്‍ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here