(www.mediavisionnews.in):കഴിഞ്ഞ പത്ത് വര്‍ഷമായി കൈയടക്കി വെച്ചിരുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും മറക്കേണ്ടി വരും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത്തവണ ബാലണ്‍ ഡിയോര്‍ ഈ രണ്ട് പേര്‍ക്കുമല്ലെന്നാണ് സൂചന.
റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചിനാകും ഇത്തവണ ബാലണ്‍ ഡിയോര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോക ഫുട്‌ബോളില്‍ പരമോന്നത പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയി ആരെന്നുള്ള കാര്യം ചോര്‍ന്നാണ് ഇക്കുറി മോഡ്രിച്ചാകും വിജയി എന്ന റിപ്പോര്‍ട്ടു പുറത്ത് വരുന്നത്.
ലോകകപ്പിലെ പ്രകടനം ഇക്കുറി ബാലണ്‍ ഡിയോറില്‍ നിര്‍ണായകമാണെന്നിരിക്കെ മോഡ്രിച്ച് തന്നെയാണ് പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. അതേസമയം, ഫ്രാന്‍സിന്റെ കൗമാര താരം കെയിലന്‍ എംബാപ്പെയെയും പുരസ്‌കാരത്തിനായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
എന്നാല്‍, മോഡ്രിച്ചിന്റെ പ്രായം കണക്കിലെടുത്ത് പുരസ്‌കാരം അദ്ദേഹത്തിന് തന്നെ നല്‍കണമെന്ന വാദം ശക്തമാണ്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും, റാഫേല്‍ വരാനെ രണ്ടാമതും, കെയിലിന്‍ എംബാപ്പെ മൂന്നാമതുമാണ്. ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയതാണ് വരാനെയ്ക്ക് നേട്ടമായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.