കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് മേയ് 18-ന് ആരംഭിക്കും

0
111

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.

പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാവും. കോയമ്പത്തൂരിലേക്കുള്ള വണ്ടി ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here