(www.mediavisionnews.in) പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ച് കേന്ദ്ര ടെലികോം വകുപ്പ്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടെലികോം വകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
1. തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയുമായി മൊബൈല്‍ സേവനദാതാവിന്റെ സ്റ്റോര്‍ സന്ദര്‍ശിക്കുക.
2. അവിടെ വച്ച് ഉപഭോക്താവിന്റെ ഫോട്ടോ എടുക്കുകയും അത് കസ്റ്റമര്‍ അക്വിസിഷന്‍ ഫോമുമായി (സിഎഎഫ്) കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക.
3. ഫോട്ടോയില്‍ സിഎഎഫ് നമ്പർ , ജിപിഎസ് കോര്‍ഡിനേറ്റുകള്‍, ഔട്ട്ലെറ്റിന്റെ പേര്, കോഡ്, ഫോട്ടോ എടുത്ത തീയതി, സമയം എന്നിവ ഉണ്ടാകണം.
4. തിരിച്ചറിയല്‍ രേഖകളിലെല്ലാം (മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയില്‍ ഉള്‍പ്പെടെ) വാട്ടര്‍മാര്‍ക്ക് ഉണ്ടാകണം. ഇത് സേവനദാതാവ് ചെയ്യണം.
5. സിഎഎഫ് ഫോമില്‍ പൂരിപ്പിക്കേണ്ട എല്ലാ കോളവും പൂരിപ്പിക്കണം. QR കോഡുള്ള തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ താനേ പൂരിപ്പിക്കപ്പെടും. ഉദാഹരണത്തിന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയാല്‍, പേര്, ലിംഗം, ജനന തീയതി മുതലായ വിവരങ്ങള്‍ അതത് കോളങ്ങളില്‍ വന്നുകൊളളും.
6. ഫോട്ടോയും രേഖകളും സ്വീകരിച്ച് കഴിഞ്ഞാല്‍ അക്കാര്യം സ്ഥിരീകരിച്ച് ഒറ്റത്തവണ പാസ്വേഡ് ഉപഭോക്താവ് നല്‍കുന്ന മറ്റൊരു ഫോണ്‍ നമ്പരില്‍ എത്തും. നമ്പർ ഇതേ സേവനദാതാവിന്റേത് ആയിരിക്കണം.
7. ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് നല്‍കുന്ന ഉറപ്പ് സിഎഎഫിലെ ഉപഭോക്താവിന്റെ ഒപ്പായി കണക്കാക്കപ്പെടും.
8. ഫോട്ടോ എടുക്കുന്നതിന് ഔട്ട്ലെറ്റും ഒറ്റത്തവണ പാസ്വേഡിലൂടെ സ്ഥിരീകരണം നല്‍കണം.
9. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉപഭോക്താവിന് ഒരു ട്രാന്‍സാക്ഷന്‍ ഐഡി ലഭിക്കും.
10. ടെലികോം കമ്ബനി രേഖകള്‍ പരിശോധിച്ച് അവയുടെ സാധുത ഉറപ്പുവരുത്തണം.
11. ഇതിന് ശേഷം മാത്രമേ സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ.
12. അടുത്തതായി ടെലി-വെരിഫിക്കേഷന്‍ നടത്തും. ഇതിനായി ഉപഭോക്താവ് നല്‍കിയിട്ടുള്ള മറ്റൊരു നമ്ബരിലേക്ക് അഞ്ചക്ക OTP അയക്കും. ഇത് ശരിയായി രേഖപ്പെടുത്തുന്നതോടെ സിം കാര്‍ഡ് പ്രവര്‍ത്തന സജ്ജമാകും.
13. ഒരേ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒരു ദിവസം രണ്ട് സിം കാര്‍ഡുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ.
14. പുറത്തു നിന്നുള്ള ഉപഭോക്താക്കള്‍ക്കും വിദേശികള്‍ക്കും ഈ രീതി ബാധകമായിരിക്കും.