ലണ്ടന്‍ (www.mediavisionnews.in): മക്കളെ നേട്ടങ്ങളിലേക്ക് എത്തിക്കുകയാണ് മാതാപിതാക്കളുടെ ലക്ഷ്യം. അതിന് എന്ത് ത്യാഗത്തിനും അവര്‍ മുതിര്‍ന്നേക്കും. ചിലപ്പോള്‍ അറ്റ കൈ പ്രയോഗങ്ങളും നടത്തും. ഇവിടെ, ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറായ മകനെ ഗോള്‍ തടയാന്‍ സഹായിക്കുന്ന അച്ഛനാണ് സംസാര വിഷയം.
യുകെയിലെ ഒരു പിതാവാണ് ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നത്. ഇടത് വിങ്ങില്‍ നിന്നുമെത്തിയ ഷോട്ട് ഗോള്‍ വലയിലേക്ക് എത്താതിരിക്കാന്‍, ഗോള്‍ കീപ്പറായ തന്റെ മകനെ ബോളിന്റെ മുന്നിലേക്ക് തള്ളിയിട്ടാണ് ഈ അച്ഛന്‍ മകനെ സഹായിച്ചത്. അച്ഛന്റെ സഹായത്തില്‍ ആദ്യത്തെ ഷോട്ട് അവന്‍ തടഞ്ഞുവെങ്കിലും റിബൗണ്ട് പിടിച്ചെടുത്ത് മറ്റൊരു വിരുതന്‍ സമയം കളയാതെ ഗോള്‍ വല കുലുക്കി.
ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോ ട്വിറ്ററില്‍ മാത്രം ഇതുവരെ ഒരു കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. വേല്‍സിലെ നടന്ന ഒരു പ്രാദേശിക ജൂനിയര്‍ ലീഗിനിടെയായിരുന്നു സംഭവം. തള്ളിയിടുന്നത് ആ കുട്ടിയുടെ അച്ഛന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഫാദര്‍ ഓഫ് ദി ഇയര്‍ എന്നാണ് ആ പിതാവിന് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.