പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ഏത് സമയവും കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം, ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

0
128

തിരുവനന്തപുരം : ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്.

പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ടാണ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.ഈ ജില്ലകളിൽ സാധാരണ നിലയിൽ നിന്ന് 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൂട് ക്രമാതീതമായി കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്. ഈരീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.

പക്ഷേ ചില ചെറിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വൈദ്യുതി നഷ്ടമാകുന്നത് ഒഴിവാക്കാം. കെഎസ്ഇബി പൊതുജനങ്ങളിലേക്ക് മുന്നിലേക്ക് വെക്കുന്ന നിർദ്ദേശങ്ങൾ

1. .വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം.

2. 2.ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക

3.എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം

4. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി, പകൽ സമയത്ത് പമ്പിംഗ് ആകാം

5. വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം

LEAVE A REPLY

Please enter your comment!
Please enter your name here