പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയം, ഇത്തവണ മോദി തരംഗമില്ല: സിദ്ധരാമയ്യ

0
96

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മേക്കേദാട്ടു പദ്ധതി നടപ്പാക്കുന്നതിനും ബി.ജെ.പി സ്ഥാനാർഥിയും എംപിയുമായ തേജസ്വി സൂര്യയെ പരാജയപ്പെടുത്താൻ ബെംഗളൂരു സൗത്ത് പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാരോട് സിദ്ധരാമയ്യ അഭ്യർഥിച്ചു.ജയനഗർ നിയോജക മണ്ഡലത്തില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം ഒരു ബാലൻസിങ് റിസർവോയർ നിർമിക്കുന്നത് ഉൾപ്പെടുന്ന ഒരു മൾട്ടി പർപ്പസ് (കുടിവെള്ളവും വൈദ്യുതിയും) പദ്ധതിയാണ് മേക്കേദാതു.കോണ്‍ഗ്രസിന്‍റെ അഞ്ചിന പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ അനുകൂലമായ പ്രതികരണമുണ്ടെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. “അവരുടെ (ബിജെപി) സ്ഥാനാർത്ഥികളിൽ പലർക്കും മുഖം കാണിക്കാൻ കഴിയില്ല, അവർ മോദിയെ ആശ്രയിച്ചിരിക്കുന്നു, അവർക്ക് മോദിയുടെ പേരിൽ വോട്ട് ലഭിക്കുമെന്ന് അവർക്ക് തോന്നുന്നു, പക്ഷേ ഇത്തവണ നരേന്ദ്ര മോദി ഫാക്ടർ ഇല്ല.പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി എല്ലാ മേഖലകളിലും പരാജയപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു സൗത്തിൽ കോൺഗ്രസിൻ്റെ സൗമ്യ റെഡ്ഡിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ച മുഖ്യമന്ത്രി, സൂര്യയ്ക്കും മറ്റ് ബി.ജെ.പി എം,പിമാർക്കും വോട്ട് ചോദിക്കാൻ ധാർമ്മിക അവകാശമില്ലെന്നും പറഞ്ഞു, കേന്ദ്രത്തിൻ്റെ അനീതികളെക്കുറിച്ച് അവർ ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. “ബെംഗളൂരു കുടിവെള്ള ക്ഷാമം നേരിടുന്നു, നഗരത്തിലേക്ക് ആവശ്യമായ വെള്ളത്തിന്‍റെ 60 ശതമാനം കാവേരിയിൽ നിന്നാണ്, ബാക്കി 40 ശതമാനം കുഴൽക്കിണറിൽ നിന്നാണ് ലഭിക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള 110 ഗ്രാമങ്ങൾക്ക് വെള്ളം നൽകുന്നതിനും ശാശ്വത പരിഹാരം നൽകുന്നതിനുമായി ഞങ്ങൾ കാവേരി അഞ്ചാം ഘട്ട പദ്ധതി നടപ്പിലാക്കുന്നു.ഇത് നടപ്പാക്കിയാൽ സ്ഥിതി മെച്ചപ്പെടുമെന്നും” സിദ്ധരാമയ്യ പറഞ്ഞു.

Media vision news WhatsApp Channel

LEAVE A REPLY

Please enter your comment!
Please enter your name here