റിയാസ് മൗലവി വധം; എന്തൊരു ‘ദുർവിധി’ ! ആശ്ചര്യപ്പെട്ട് കാസർഗോഡ്

0
229

കാ​സ​ർ​കോ​ട്: നാ​ടൊ​ന്ന​ട​ങ്കം ഉ​റ്റു​നോ​ക്കി​യ വി​ധി. ശ​നി​യാ​ഴ്ച ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി പ്ര​സ്താ​വി​ച്ച വി​ധി കാ​സ​ർ​കോ​ട്ടെ​ന്ന​ല്ല, കേ​ര​ളം മു​ഴു​വ​ൻ കാ​തോ​ർ​ത്തി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, മ​തേ​ത​ര മ​ന​സ്സി​ന് മു​റി​വേ​ൽ​ക്കും വി​ധം ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ വി​ധി​യാ​യി​രു​ന്നു റി​യാ​സ് മൗ​ല​വി​യു​ടെ വ​ധ​ക്കേ​സി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ത്. മൗ​ല​വി​യു​ടെ കു​ടും​ബ​ത്തി​നും കാ​സ​ർ​കോ​ടി​ന്റെ മ​തേ​ത​ര മ​ന​സ്സി​നും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത വി​ധി​യാ​യി​രു​ന്നു ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​രി​സ​ര​ത്ത് കാ​ത്തി​രു​ന്ന​വ​രു​ടെ മു​ഖ​ത്തുനി​ന്ന് വാ​യി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു.

പ​ഴ​യ ചൂ​രി മ​ദ്‌​റ​സ​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന കു​ട​ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ് മൗ​ല​വി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഏ​ഴു​വ​ർ​ഷ​ത്തി​നി​പ്പു​റം വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. 2017 മാ​ര്‍ച്ച് 20ന് ​പു​ല​ര്‍ച്ച​യാ​ണ് റി​യാ​സ് മൗ​ല​വി പ​ള്ളി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ വി​ധി​പ​റ​യു​ന്ന ശ​നി​യാ​ഴ്ച​വ​രെ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​തി​ക​ള്‍ ഏ​ഴു​വ​ര്‍ഷ​മാ​യി ജ​യി​ലി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു. ഏ​ഴ് ജ​ഡ്ജി​മാ​രാ​ണ് കേ​സ് ഇ​തു​വ​രെ പ​രി​ഗ​ണി​ച്ച​ത്. ഒ​ടു​വി​ല്‍ ശ​നി​യാ​ഴ്ച ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​നാ​ണ് ഒ​റ്റ​വ​രി​യി​ൽ ‘വെ​റു​തെ വി​ട്ടു’ വി​ധി പ​റ​ഞ്ഞ​ത്.

റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ് നാ​ൾ വ​ഴി
20.03.2017 പു​ല​ര്‍ച്ച പ​ഴ​യ ചൂ​രി പ​ള്ളി​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് ക​യ​റി റി​യാ​സ് മൗ​ല​വി​യെ ആ​ർ.​എ​സ്.​എ​സു​കാ​രാ​യ പ്ര​തി​ക​ൾ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി.
23.03.2017 പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
01.07.2017 പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജ് എ​സ്. മ​നോ​ഹ​ര്‍കി​ണി ത​ള്ളി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ശോ​ക​ൻ ഹാ​ജ​രാ​യി.
2019ൽ ​കേ​സി​ന്റെ വി​ചാ​ര​ണ ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ചു.
2020-21 കോ​വി​ഡ് കാ​ര​ണം വി​ചാ​ര​ണ നീ​ണ്ടു
29.02.24 കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​വ​ധി​യി​ലാ​യ​തി​നാ​ൽ വ​ധ​ക്കേ​സി​ന്റെ വാ​ർ​ഷി​ക​ദി​ന​മാ​യ മാ​ർ​ച്ച് ഏ​ഴി​ലേ​ക്ക് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി.
07.03.24 വി​ധി പ​റ​യു​ന്ന​ത് മാ​ർ​ച്ച് 20ലേ​ക്ക് മാ​റ്റി
20.03.24 വി​ധി വീ​ണ്ടും മാ​ർ​ച്ച് 30ലേ​ക്ക് മാ​റ്റി.
30.03.24 ഒ​റ്റ​വ​രി​യി​ൽ വി​ധി

LEAVE A REPLY

Please enter your comment!
Please enter your name here