കാസർകോട്: പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു. പൈവളികെ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും 19 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഏക കോൺഗ്രസ് അംഗവുമാണ് മച്ചാദോ. മച്ചാദോയുടെ സസ്പെൻഷനിലൂടെ പൈവളികെ പഞ്ചായത്തിൽ കോൺഗ്രസിന് അംഗം ഇല്ലാതായി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ കടുത്ത പോരാട്ടം നടത്തുന്ന സിപിഎമ്മിനെ പിന്തുണയ്ക്കണമായിരുന്നോയെന്നു കോൺഗ്രസ് പ്രവർത്തകരും ആരായുന്നുണ്ട്. കോൺഗ്രസിന്റെ കേരളത്തിലെ പ്രധാന എതിരാളി ആരാണെന്ന് ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കാൻ പ്രവർത്തകർ ഡിസിസി പ്രസിഡന്റിനോട് ആവശ്യപ്പെടുന്നുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും ബിജെപിക്കും 8 അംഗങ്ങൾ വീതം ആണുള്ളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികൾ ഏകപക്ഷീയമാണെന്ന് ആരംഭിച്ചാണ് ബിജെപി അവിശ്വാസം കൊണ്ടുവന്നത്.
Home Latest news പൈവളികെയിൽ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ കോൺഗ്രസ് അംഗത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്...